മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ​ സെക്രട്ടറി കൈക്കൂലി വാങ്ങിയെന്ന്​ ആരോപിച്ചയാൾ പൊലീസ്​ പിടിയിൽ

ലക്​നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​െൻറ പ്രിൻസിപ്പൽ സെക്രട്ടറി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർത്തിയാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വാർത്ത സമ്മേളനം നടത്താനൊരുങ്ങു​േമ്പാഴാണ്​ അഭിഷേക്​ ഗുപ്​ത പൊലീസ്​ കസ്​റ്റഡിയിലായത്​. പെട്രോൾ പമ്പിനുള്ള സ്ഥലം അനുവദിക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അഭിഷേക്​ ഗുപ്​തയുടെ ആരോപണം.

അഭിഷേക്​ ഗുപ്​തയെ കസ്​റ്റഡിയിലെടുത്ത വിവരം ലക്​നോ പൊലീസിലെ സീനിയർ സുപ്രണ്ട്​ ദീപക്​ കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്​. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്​ യു.പി സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ച സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനാണ്​ അഭിഷേകിനെ കസ്​റ്റഡിയിലെടുത്തതെന്ന്​ പൊലീസ്​ അറിയിച്ചു. 

പ്രിൻസിപ്പൽ സെക്രട്ടറി എസ്​.പി ഗോയലി​നെതിരായ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത്​ കൊണ്ടുവരാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉത്തരവിട്ടിരുന്നു. ഇതി​​​െൻറ ഭാഗമായാണ്​ കേസിൽ പൊലീസ്​ അന്വേഷണം ആരംഭിക്കുകയും ആരോപണം ഉന്നയിച്ചയാളെ തന്നെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തിരിക്കുന്നത്​.

Tags:    
News Summary - UP police detain man who alleged CM Adityanath’s principal secretary sought bribe-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.